ഖത്തർ: വരും ദിനങ്ങളിൽ കാറ്റിന് സാധ്യത

GCC News

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജനുവരി 12-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2026 ജനുവരി 15, വ്യാഴാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്. ഈ കാറ്റ് അടുത്ത ആഴ്ച തുടക്കം വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ, പ്രത്യേകിച്ചും വാരാന്ത്യത്തിൽ, അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജനുവരി 17, 18 തീയതികളിൽ കാറ്റ് കൂടുതൽ ശക്തമാകാനിടയുണ്ടെന്നും, ഇതിനാൽ ഖത്തറിൽ ഏതാനം ഇടങ്ങളിൽ അന്തരീക്ഷത്തിൽ പൊടി അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.