അൽ ഉലയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾക്കും, മണൽക്കൂനകൾക്കും കോട്ടം വരുത്തുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. 2026 ജനുവരി 14-നാണ് റോയൽ കമ്മീഷൻ ഫോർ അൽ ഉല ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ضمن التزام @RCU_SA بالمحافظة على توازن النظم البيئية في #العلا، تم حصر أراضي الغطاء النباتي لحمايتها من المخاطر والممارسات المحظورة، وإعادة تأهيل وصون البيئة الطبيعية الثقافية في العلا، وذلك عبر الحد من الأنشطة التي قد تضر بجمالها الطبيعي.#نحو_طبيعة_مستدامة pic.twitter.com/ODvrQC2OWy
— الهيئة الملكية لمحافظة العلا (@RCU_SA) January 14, 2026
ഈ അറിയിപ്പ് പ്രകാരം അൽ ഉലയിൽ മണൽക്കൂനകളിലൂടെ വാഹനമോടിക്കുന്നവർക്കും, ഈ മേഖലയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ കേടുവരുത്തുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കും പിഴ ചുമത്തുന്നതാണ്.
അൽ ഉല ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായാണ് ഈ നടപടി. ഈ മേഖലയിലെ കൃഷിഭൂമികൾ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ മുതലായവയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുന്ന എല്ലാ പ്രവർത്തികളും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റായ പ്രവർത്തികൾ അൽ ഉലയിലെ ദുർബലമായ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾക്ക് ആദ്യ തവണ 500 റിയാൽ പിഴയായി ചുമത്തുന്നതാണ്.
രണ്ടാമതും ഇത്തരം ലംഘനങ്ങളിൽ ഏർപ്പെടുന്നവർക്ക് 1000 റിയാലും, മൂന്നാമതും നിയമലംഘനം ആവർത്തിക്കുന്നവർക്ക് 2000 റിയാലും പിഴ ചുമത്തുന്നതാണ്.
Cover Image: Saudi Press Agency.

