സൗദിയിൽ 1147 പേർക്ക് COVID-19; 6 മരണം

Breaking

സൗദി അറേബ്യയിൽ 1147 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 21, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിച്ചവരുടെ എണ്ണം 11631 ആയി. 150 പേർക്ക് കൂടി രോഗം ഭേദമായും മന്ത്രാലയം കൂട്ടിച്ചേർത്തു. സൗദിയിൽ ഇതുവരെ 1640 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്.

കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ COVID-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 109 ആയി. 81 പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.