ഖത്തറിൽ 518 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 21, ചൊവാഴ്ച്ച അറിയിച്ചു. ഖത്തറിൽ ഇതുവരെ 6533 പേർക്കാണ് COVID-19 കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 5910 പേർ നിലവിൽ ചികിത്സയിലാണ്.
59 പേർ കൂടി രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ ഖത്തറിൽ രോഗം ഭേദമായവരുടെ എണ്ണം 614 ആയി.