2026 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 ജനുവരി 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
UAE Fuel Price Committee announces prices for February#WamNews https://t.co/6g2Wo0VYWc pic.twitter.com/xymNzUS8gJ
— WAM English (@WAMNEWS_ENG) January 31, 2026
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.
2026 ഫെബ്രുവരി മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.45 ദിർഹം. (2026 ജനുവരി മാസത്തിൽ ലിറ്ററിന് 2.53 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.33 ദിർഹം. (2026 ജനുവരി മാസത്തിൽ ലിറ്ററിന് 2.42 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.26 ദിർഹം. (2026 ജനുവരി മാസത്തിൽ ലിറ്ററിന് 2.34 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 2.52 ദിർഹം. (2026 ജനുവരി മാസത്തിൽ ലിറ്ററിന് 2.55 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2026 ഫെബ്രുവരി 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

