രാജ്യത്ത് അനുഭവപ്പെടുന്ന മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർ റോഡിൽ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 3-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
إرشادات القيادة في الضباب #قطر
— أرصاد قطر (@qatarweather) February 3, 2026
Tips for safe driving in fog #Qatar pic.twitter.com/yHXgKG0cHM
റോഡ് സുരക്ഷ മുൻനിർത്തി വാഹനമോടിക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് പങ്ക് വെച്ചിട്ടുണ്ട്:
- മൂടൽമഞ്ഞ് മൂലം – പ്രത്യേകിച്ച് അതിരാവിലെ സമയങ്ങളിൽ – റോഡിൽ കാഴ്ച മറയുകയും, അപകട സാധ്യത വർദ്ധിക്കുകയും ചെയ്യുന്നതിനാൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
- മൂടൽമഞ്ഞിൽ വാഹനമോടിക്കുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ എമർജൻസി ലൈറ്റ്, ഹൈ ബീം എന്നിവ തെളിക്കരുതെന്നും, പകരം ഫോഗ് ലൈറ്റുകൾ, ലോ ബീം എന്നിവ തെളിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
- ഓവർടേക്കിംഗ് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള ലെയ്ൻ മാറ്റങ്ങൾ ഒഴിവാക്കാനും, വാഹനങ്ങൾ ഒരേ ലെയ്നുകളിൽ തന്നെ തുടരുന്ന രീതി പിന്തുടരാനും വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചിട്ടുണ്ട്.
- റോഡിൽ വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ശ്രദ്ധിക്കുകയും, ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതാണ്.
- വാഹനത്തിനുള്ളിൽ നിന്ന് പുറത്തേക്ക് കൃത്യമായി കാണുന്നതിനായി ഡീഫ്രോസ്റ്ററുകൾ, വിൻഡ്സ്ക്രീൻ വൈപ്പറുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്.
- റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് സുരക്ഷിതമായും, കുറഞ്ഞ വേഗത്തിലും ഡ്രൈവ് ചെയ്യാനും മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Qatar News Agency.

