അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ 2026 ഫെബ്രുവരി 9-ന് സമാപിക്കും. 2026 ഫെബ്രുവരി 6-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
هزاع بن زايد يشهد جانباً من فعاليات النسخة الأولى من "مهرجان العين التراثي"، وسموّه يطَّلع على فعاليات المهرجان التي تشمل قرية العسل، وأقسام الحِرَف التقليدية، وعروض الفنون الشعبية، وأجنحة للطبخ الإماراتي، والبرامج التفاعلية المخصّصة للأطفال وأفراد الأسرة من مختلف الأعمار. pic.twitter.com/HQhue3M3Tg
— مكتب أبوظبي الإعلامي (@ADMediaOffice) February 6, 2026
അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 31-ന് ആരംഭിച്ചിരുന്നു. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ പൈതൃക മേള സംഘടിപ്പിക്കുന്നത്.
അൽ ഐനിലെ ADNEC സെന്ററിൽ വെച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്. ‘നമ്മുടെ പൈതൃകത്തിൽ നിന്നുള്ള കഥകൾ’ എന്ന ആശയത്തിലൂന്നിയാണ് ഈ മേള ഒരുക്കുന്നത്.
അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു.

ഹണി വില്ലേജ്, പരമ്പരാഗത കരകൗശല പ്രദർശനങ്ങൾ, നാടൻ കലാ പ്രകടനങ്ങൾ, എമിറാത്തി പാചക പ്രദർശനങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി സംവേദനാത്മക വിദ്യാഭ്യാസ പരിപാടികൾ എന്നിവയുൾപ്പെടെയുള്ള അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ വേദിയിലെ ആകർഷണങ്ങൾ അദ്ദേഹം നേരിട്ട് കണ്ട് മനസ്സിലാക്കി.
Cover Image: Abu Dhabi Media Office.

