രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഫെബ്രുവരി 28, ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 ഫെബ്രുവരി 24, ചൊവാഴ്ച മുതൽ 2026 ഫെബ്രുവരി 28, ശനിയാഴ്ച വരെ ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.
ഈ അസ്ഥിര കാലാവസ്ഥാ സാഹചര്യം തബൂക്, മദീന, മക്ക, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ തുടങ്ങിയ പ്രദേശങ്ങളെ ബാധിക്കുന്നതാണ്. ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, നജ്‌റാൻ തുടങ്ങിയ പ്രദേശങ്ങളിലും ഈ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
Cover Image: Saudi Press Agency.

