രാജ്യത്തെ വിദ്യാലയങ്ങളിൽ വിദൂര പഠന രീതി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2026 ഏപ്രിൽ 22-നാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
تؤكد وزارة التربية أن العملية التعليمية مستمرة حاليًا بنظام التعلم عن بُعد حتى إشعار آخر، وأنه لم يصدر أي قرار أو تغيير في هذا الشأن حتى تاريخه.#وزارة_التربية pic.twitter.com/gHMGIeYzQE
— وزارة التربية (@MOEKUWAIT) April 22, 2026
ഇതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളൊന്നും കൈകൊണ്ടിട്ടില്ലെന്നും, വിദ്യാലയങ്ങളിലെ നിലവിലെ പഠനരീതികളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, സ്കൂൾ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം ആരംഭിക്കുന്ന അവസരത്തിൽ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി ഇത് സംബന്ധിച്ച അറിയിപ്പ് നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

