എമിറേറ്റ്സ് റോഡിലെ അഞ്ച് കിലോമീറ്റർ നീളത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഓഗസ്റ്റ് 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority (RTA) has announced that it will open a 5-kilometre expansion of Emirates Road on 30th August, adding two new lanes for traffic flowing from the Emirate of Sharjah towards Wadi Al Amardi Area . The improvement forms part of RTA’s ongoing… pic.twitter.com/lKBYxFzcHl
— Dubai Media Office (@DXBMediaOffice) August 27, 2026
എമിറേറ്റ്സ് റോഡിലെ ഈ നവീകരിച്ച മേഖല 2026 ഓഗസ്റ്റ് 30, ഞായറാഴ്ച ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.
ഷാർജ എമിറേറ്റിൽ നിന്ന് വാദി അൽ അമർദി ഏരിയയിലേക്ക് പോകുന്ന ഗതാഗതത്തിനായി രണ്ട് പുതിയ ലെയിനുകൾ കൂടി കൂട്ടിച്ചേർക്കുന്ന രീതിയിലാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ദുബായിക്കും വടക്കൻ എമിറേറ്റുകൾക്കും ഇടയിൽ സുഗമമായ ഗതാഗത സൗകര്യങ്ങൾ നൽകിക്കൊണ്ട് റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള RTA-യുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.
Cover Image: Dubai Media Office.

