രാജ്യത്തെ വിദ്യാലയങ്ങളിൽ 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2026 മെയ് 4-ന് രാത്രിയാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
تعلن #وزارة_التربية_والتعليم عن قرار تحويل الدراسة إلى نظام التعلم عن بعد وذلك ابتداءً من يوم الثلاثاء الموافق 5 مايو 2026 وحتى الجمعة الموافق 8 مايو 2026، للطلبة والكادر التربوي والإداري في الحضانات وجميع المدارس الحكومية والخاصة على مستوى الدولة، حرصاً على سلامة الطلبة وكافة… pic.twitter.com/vTadxNPWJr
— وزارة التربية والتعليم (@MOEUAEofficial) May 4, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ മുഴുവൻ നഴ്സറികളിലും, പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും 2026 മെയ് 5, ചൊവാഴ്ച മുതൽ 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം നടപ്പിലാക്കുന്നതാണ്.
ഈ തീരുമാനം യു എ ഇയിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെയും, നഴ്സറികളിലെയും വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും ബാധകമാണ്. മെയ് 8-ന് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ തീരുമാനം നീട്ടുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

