ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്. ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
مع كل مرحلة نقترب أكثر من بيئةٍ أقل تلوثًا وأكثر استدامة.✅🌱
— هيئة البيئة – عُمان (@ea_oman) June 15, 2026
⚠️ اعتبارًا من 1 يوليو 2026م، يبدأ تطبيق المرحلة الخامسة من الخطة الزمنية لحظر استخدام أكياس التسوق البلاستيكية.#هيئة_البيئة pic.twitter.com/wVMGB3N2Cc
ദേശീയ തലത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം നിരോധിച്ച തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചാം ഘട്ടത്തിൽ ഈ നിയന്ത്രണങ്ങൾ കൂടുതൽ വാണിജ്യ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. നിരോധനത്തിന്റെ അഞ്ചാം ഘട്ടത്തിൽ താഴെ പറയുന്ന വാണിജ്യ മേഖലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:
- ഫർണിച്ചർ സ്റ്റോറുകൾ.
- ബ്ലാങ്കറ്റുകൾ, മറ്റു സമാനമായ സാധനങ്ങൾ എന്നിവ വിൽക്കുന്ന ചില്ലറവിൽപ്പനശാലകൾ.
- കഠാര (ഖഞ്ചർ) വില്പനശാലകൾ.
- സ്വർണ്ണം, വെള്ളി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ.
- വാഹന പരിചരണ കേന്ദ്രങ്ങൾ.
- വാഹന ഡീലർഷിപ്പുകൾ.
പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനും, സുസ്ഥിരതയിലൂന്നിയുള്ള ജീവിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘2024/8’ എന്ന ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഈ തീരുമാനത്തിന്റെ നാലാം ഘട്ടം 2026 ജനുവരി 1-ന് നടപ്പിലാക്കിയിരുന്നു.

