ഇലക്ട്രിക് സൈക്കിളുകളും ഇ-സ്കൂട്ടറുകളും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു. 2026 ജൂലൈ 14-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
#أخبارنا | #شرطة_أبوظبي تدعو أفراد المجتمع إلى التحلي بالمسؤولية والالتزام بالاستخدام الآمن للدراجات الكهربائية (السكوتر).
— شرطة أبوظبي (@ADPoliceHQ) July 14, 2026
حذّرت القيادة العامة لشرطة أبوظبي، بالتعاون مع مركز المتابعة والتحكم، أفراد المجتمع وأولياء الأمور من مخاطر الاستخدام الخاطئ للدراجات الكهربائية (السكوتر)،… pic.twitter.com/C3mD8zXw82
ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിന് അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇത്തരം വാഹനങ്ങൾ ഓടിക്കരുതെന്നും, ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന അവസരങ്ങളിൽ പാലിക്കേണ്ട സുരക്ഷാ ആവശ്യകതകൾ കൃത്യമായി പാലിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നത് അപകടങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:
- ഇലക്ട്രിക് സൈക്കിളുകളും ഇ-സ്കൂട്ടറുകളും അവയ്ക്കായി നിശ്ചയിച്ചിട്ടുള്ള ട്രാക്കുകളിലും അംഗീകൃത പ്രദേശങ്ങളിലും മാത്രമേ ഉപയോഗിക്കാവൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
- പ്രധാന റോഡുകളിലും, തിരക്കേറിയ പൊതു ഇടങ്ങളിലും ഇത്തരം വാഹനങ്ങൾ ഒഴിവാക്കേണ്ടതാണ്.
- ഇലക്ട്രിക് സ്‌കൂട്ടർ യാത്രികർ ഹെൽമെറ്റ്, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പാഡുകൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കേണ്ടതാണ്.
- കുട്ടികൾ ഇലക്ട്രിക് സൈക്കിളുകളും ഇ-സ്കൂട്ടറുകളും സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കേണ്ടതാണ്. യുവ റൈഡർമാർ സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, അവർ റോഡിൽ ഉത്തരവാദിത്തോടെ പെരുമാറുന്നുണ്ടെന്നും, റോഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നതിനും രക്ഷിതാക്കൾ മുൻകൈയ്യെടുക്കേണ്ടതാണ്.

