ദുബായ്: ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

GCC News

2026 ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജൂലൈ 14-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഇതോടൊപ്പം എമിറേറ്റിലെ നിലവിലുള്ള 13 ബസ് റൂട്ടുകൾ നവീകരിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. ദുബായിലെ നിവാസികൾക്ക് കൂടുതൽ മികച്ച പൊതുഗതാഗത സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

2026 ജൂലൈ 17 മുതൽ ആരംഭിക്കുന്ന പുതിയ ബസ് റൂട്ടുകൾ:

  • റൂട്ട് 35 – ഇന്റർനാഷണൽ സിറ്റി – ദുബായ് സിലിക്കൺ ഒയാസിസ്‌. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.
  • റൂട്ട് 85 – അൽ ഖൂസ് (അൽ ഖൈൽ ഗേറ്റ്) – ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ. തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റ് ഇടവേളയിലും.
  • റൂട്ട് 37A – ഇന്റർനാഷണൽ സിറ്റി – ദുബായ് സിലിക്കൺ ഒയാസിസ്‌ ലേക്ക്. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.
  • റൂട്ട് 37B – ദുബായ് സിലിക്കൺ ഒയാസിസ്‌ ലേക്ക് – ഇന്റർനാഷണൽ സിറ്റി. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.

ഇതോടൊപ്പം റൂട്ട് 27, റൂട്ട് 36A, റൂട്ട് 36B, റൂട്ട് 67, റൂട്ട് 84, റൂട്ട് 88, റൂട്ട് 96, റൂട്ട് X94 എന്നീ റൂട്ടുകൾ നവീകരിക്കുന്നതായും RTA അറിയിച്ചിട്ടുണ്ട്.