രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2026 ഒക്ടോബർ 9-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
⚠️ بمشيئة الله، استمرار هطول الأمطار الرعدية ⛈️ على معظم مناطق المملكة، من يوم غدٍ #السبت حتى يوم #الأربعاء المقبل. الظواهر الجوية المصاحبة: 💨 رياح هابطة 🧊 تساقط البَرَد 🌊 ارتفاع الأمواج 🌧️ جريان السيول لمزيد من التفاصيل ⬇️: https://t.co/MdjTvwrI4t #نحيطكم_بأجوائكم https://t.co/sHEfBtfYpM
— المركز الوطني للأرصاد (NCM) (@NCMKSA) October 9, 2026
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും 2026 ഒക്ടോബർ 10, ശനിയാഴ്ച മുതൽ 2026 ഒക്ടോബർ 14, ബുധനാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇതോടൊപ്പം ഈ കാലയളവിൽ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ എന്നിവയ്ക്കും സാധ്യതയുണ്ട്.
Cover Image: Saudi Press Agency.

