സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2026 ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, 2026 ഡിസംബർ വരെ രാജ്യത്തുടനീളം താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബറിൽ മിക്കയിടത്തും മഴയുടെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
2026 ഒക്ടോബറിൽ താപനില സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെയും, നവംബറിൽ താപനില സാധാരണയിലും 2.5 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനിടയുണ്ട്.
Cover Image: Saudi Press Agency.

