എമിറേറ്റിൽ ആദ്യമായി ഒലിവ് റിഡ്ലി കടലാമയുടെ കൂട് കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2026 ഓഗസ്റ്റ് 20-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
.@EADTweets has recorded the first olive ridley turtle nest in Abu Dhabi, discovered on Saadiyat Island and confirmed through DNA barcoding, adding a third confirmed nesting marine turtle species to the emirate and offering new insight into its marine ecosystems. pic.twitter.com/5em5p1XiD9
— مكتب أبوظبي الإعلامي (@ADMediaOffice) August 20, 2026
എമിറേറ്റിലെ സമുദ്ര ജൈവവൈവിധ്യത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കണ്ടെത്തൽ. സാദിയാത്ത് ദ്വീപിലാണ് ഈ അപൂർവമായ കൂട് കണ്ടെത്തിയത്.
അബുദാബിയുടെ മെയിൻലാൻഡ് തീരവും ഓഫ്ഷോർ ദ്വീപുകളും ഹോക്സ്ബിൽ കടലാമകളുടെ കൂടുകെട്ടൽ കേന്ദ്രങ്ങളായി പ്രാഥമികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി EAD രണ്ട് വർഷങ്ങൾക്ക് മുൻപ് സ്ഥിരീകരിച്ചിരുന്നു.
ഒലിവ് റിഡ്ലി കടലാമകളുടെ കൂടുകെട്ടലുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കണ്ടെത്തൽ കൂടുതൽ ശ്രദ്ധേയമായ ഒരു സംഭവമാണെന്നും, എമിറേറ്റിലെ ജലാശയങ്ങളിൽ കൂട്ടുകെട്ടുന്നതായി കണ്ടെത്തിയിട്ടുള്ള മൂന്നാമത്തെ കടലാമ ഇനമായി ഇവയെ സ്ഥിരീകരിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖലീഫ സർവകലാശാലയുമായി സഹകരിച്ച് നടത്തിയ ഡിഎൻഎ ബാർകോഡിംഗിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്.
“അബുദാബിയിൽ ആദ്യമായി രേഖപ്പെടുത്തിയ ഒലിവ് റിഡ്ലി കടലാമയുടെ കൂടുകെട്ടൽ എമിറേറ്റിലെ സമുദ്ര ജൈവവൈവിധ്യത്തിന് ഒരു നാഴികക്കല്ലാണെന്ന് സൂചിപ്പിക്കുന്നു. നമ്മുടെ ജലാശയങ്ങളുടെ ആരോഗ്യം, നമ്മുടെ ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി, സംരക്ഷണത്തിനായുള്ള അബുദാബിയുടെ ദീർഘകാല പ്രതിബദ്ധതയുടെ സുസ്ഥിരമായ സ്വാധീനം എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു.”, ഇതുമായി ബന്ധപ്പെട്ട് അബുദാബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ഷെയ്ഖ സലേം അൽ ദഹേരി അറിയിച്ചു.
EAD-യുടെ സാദിയാത്ത് ടർട്ടിൽ പട്രോളിലെ സന്നദ്ധപ്രവർത്തകർ നടത്തിയ പതിവ് നിരീക്ഷണ പട്രോളിംഗിനിടെയാണ് ഈ കൂട് കണ്ടെത്തിയത്. 2026 മാർച്ച് 29-ന് ആമ കൂടുകൂട്ടുകയും 109 മുട്ടകൾ ഇടുകയും ചെയ്തതായും, 2026 മെയ് 25-ന് ഈ മുട്ടകളിൽ നിന്ന് ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയതായും, ഇതിൽ 40 ആമക്കുഞ്ഞുങ്ങൾ സുരക്ഷിതമായി കടലിൽ എത്തിയതായും EAD സ്ഥിരീകരിച്ചിട്ടുണ്ട്.
Cover Image: Abu Dhabi Media Office.

