കുവൈറ്റിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു. 2026 സെപ്റ്റംബർ 1-നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇക്കാര്യം അറിയിച്ചത്.
انتهاء فترة حظر العمل في الأماكن المكشوفة.#الهيئة_العامة_للقوى_العاملة#manpower_kuwait pic.twitter.com/clAbjDn9uV
— الهيئة العامة للقوى العاملة (@manpowerkwt) September 1, 2026
2026 ജൂൺ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കിയിരുന്നു. ഈ കാലയളവിൽ കുവൈറ്റിലെ ഇത്തരം തൊഴിലിടങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 4 മണിവരെ പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നില്ല.
ഇത്തരം തൊഴിലിടങ്ങളിലെ നിരോധന കാലയളവ് അവസാനിച്ചെങ്കിലും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നത് മുൻനിർത്തി തൊഴിലുടമകൾ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും ഉചിതമായ സാഹചര്യങ്ങളും നൽകുന്നത് തുടരണമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചിട്ടുണ്ട്. തൊഴിൽ സുരക്ഷയും ആരോഗ്യ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജോലിസ്ഥലങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ആവശ്യകതകൾ ലംഘിക്കുന്ന കമ്പനികൾക്കും തൊഴിലുടമകൾക്കുമെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

