ഖത്തർ: ഈ ആഴ്ച അവസാനം വരെ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്ത് ഈ ആഴ്ച അവസാനം വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 നവംബർ 3-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ ഈ ആഴ്ച അവസാനം വരെ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് മൂലം ചിലയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, കരുതലോടെയിരിക്കണമെന്നും, കാലാവസ്ഥാ വിവരങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.