യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫുജൈറ ഭരണാധികാരി H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുമായി കൂടിക്കാഴ്ച നടത്തി.
UAE President receives Ruler of Fujairah #WamNews https://t.co/DJivyZaFyV https://t.co/Jjo6ttJxcS
— WAM English (@WAMNEWS_ENG) November 23, 2026
2026 നവംബർ 23-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അബുദാബിയിൽ എത്തിയ ഫുജൈറ ഭരണാധികാരിയെ, അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ഷെയ്ഖുമാർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം ചേർന്ന് സ്വീകരിച്ചു. ഫുജൈറ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
യു എ ഇ അതിന്റെ യൂണിയന്റെ അമ്പത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, രാജ്യത്തിനും ജനങ്ങൾക്കും തുടർന്നും സുരക്ഷിതത്വവും പുരോഗതിയും സമൃദ്ധിയും ലഭിക്കട്ടെയെന്ന് ഇരുവരും ഈ കൂടിക്കാഴ്ചയിൽ പ്രാർത്ഥിച്ചു. രാജ്യത്തെയും ജനങ്ങളെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളും അവർ ചർച്ച ചെയ്തു.
അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും മറ്റ് നിരവധി ഷെയ്ഖുമാരും, ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുത്തു.
WAM

