ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2026 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. 2026 സെപ്റ്റംബർ 9-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) ഇക്കാര്യം അറിയിച്ചത്.
تُعلن وزارة الموارد البشرية والتنمية الاجتماعية عن موعد إجازة #اليوم_الوطني_السعودي 96 للقطاعين الخاص وغير الربحي. pic.twitter.com/MaLWSRmitM
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) September 9, 2026
രാജ്യത്തിൻറെ തൊണ്ണൂറ്റി ആറാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2026 സെപ്റ്റംബർ 23, ബുധനാഴ്ച സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നോൺ-പ്രോഫിറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ഈ അവധി ബാധകമാണ്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് ഈ തീരുമാനം. എല്ലാ വർഷവും സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ തങ്ങളുടെ ദേശീയ ദിനമായി ആചരിക്കുന്നത്.
Cover Image: File Photo from Saudi Press Agency.

