യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി. ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. 2026 സെപ്റ്റംബർ 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഉഭയകക്ഷി ബന്ധങ്ങളും, സഹകരണവും ഇരുകൂട്ടരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകളെയും പരസ്പര താൽപ്പര്യങ്ങളെയും പിന്തുണയ്ക്കുന്നതും, ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമായതുമായ രീതിയിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ഇതുപക്ഷവും അവലോകനം ചെയ്തു.

Source: WAM.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും ദുബായ് എയർപോർട്ട്‌സ് ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ H.H. ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, തുടങ്ങി നിരവധി പേർ ഈ യോഗത്തിൽ പങ്കെടുത്തു.

ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും, സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലും, റോയൽ ഗാർഡിന്റെ കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.