ഒമാൻ: പുതിയ ഗതാഗത നിയന്ത്രണ സംവിധാനത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ തള്ളി പോലീസ്

GCC News

മുഴുവൻ ട്രാഫിക്-ലൈറ്റ് റഡാറുകളും പ്രവർത്തനക്ഷമമാക്കിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2026 സെപ്റ്റംബർ 10-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പുതിയ ഗതാഗത നിയന്ത്രണ സംവിധാനം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും, ഇത് പൂർണ്ണമായും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഇപ്പോഴും നടന്ന് വരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 10 മുതൽ എല്ലാ ട്രാഫിക്-ലൈറ്റ് റഡാറുകളിലും പുതിയ ഗതാഗത നിയന്ത്രണ സംവിധാനം സജീവമാക്കിയതായി അവകാശപ്പെടുന്ന പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ ആധികാരികതയാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പിലൂടെ നിഷേധിച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിലെ വിവരങ്ങൾ പോലീസ് നൽകിയതല്ലെന്നും റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.