മുപ്പത്തിയഞ്ചാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു. 2026 സെപ്റ്റംബർ 13-ന് യു എ ഇ ഉപപ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തത്.
Under the patronage of UAE President, Abdullah bin Zayed has inaugurated the 35th Abu Dhabi International Book Fair, underway until 18 September 2026 at ADNEC Centre Abu Dhabi under the theme Turn the Page, Read the World, featuring exhibitors from 95 countries. pic.twitter.com/F2dVnte26Q
— مكتب أبوظبي الإعلامي (@ADMediaOffice) September 13, 2026
2026 സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 18 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.
‘ടേൺ ദി പേജ്, റീഡ് ദി വേൾഡ്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനത്തിന് ശേഷം ബുക്ക് ഫെയർ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ മേളയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു. ലൂവ്രെ അബുദാബി പവലിയൻ, അബുദാബി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷൻ പവലിയൻ, അബുദാബി അറബിക് ലാംഗ്വേജ് സെന്ററിന്റെ പവലിയൻ തുടങ്ങിയവ അദ്ദേഹം സന്ദർശിച്ചു.

അബുദാബി അറബിക് ലാംഗ്വേജ് സെന്ററിന്റെ സെന്ററിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളിലൊന്നായ ‘ദി യുഎഇ ഇൻ പിക്ചേഴ്സ്: റിഫ്ലക്ഷൻസ്’ എന്ന പുസ്തകം അദ്ദേഹം അവലോകനം ചെയ്തു. അബുദാബി അറബിക് ലാംഗ്വേജ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് ഹംദാൻ അൽ തുനൈജിയാണ് ഈ പുസ്തകം രചിച്ചത്.
സെന്ററിന്റെ നിരവധി ഡിജിറ്റൽ, ഓഡിയോ പ്രസിദ്ധീകരണങ്ങളും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ പ്രോജക്ടുകളും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. 95 രാജ്യങ്ങളിൽ നിന്നുള്ള 1200-ഓളം പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.
Cover Image: Abu Dhabi Media Office.

