സൗദി അറേബ്യ: ഹെവി ട്രക്കുകൾക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ

GCC News

രാജ്യത്തെ റോഡുകളിൽ സഞ്ചരിക്കുന്ന ട്രക്ക്, ഹെവി എക്വിപ്മെന്റ് വാഹനങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി.

സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ റോഡുകളിൽ സഞ്ചരിക്കുന്ന ഇത്തരം വലിയ വാഹനങ്ങൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:

  • മൾട്ടി-ലെയ്ൻ റോഡുകളിൽ ട്രക്ക് ഡ്രൈവർമാർ ഏറ്റവും വലതുവശത്തെ ലെയ്ൻ ഉപയോഗിക്കേണ്ടതുണ്ട്.
  • നഗരങ്ങളിൽ പ്രവേശിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ അനുവദനീയമായ സമയങ്ങൾ സംബന്ധിച്ച നിബന്ധനകൾ കൃത്യമായി പാലിക്കണം.
  • ഇത്തരം വാഹനങ്ങളിൽ കൊണ്ടുപോകുന്ന ലോഡുകൾ താഴെ വീഴുന്നത് തടയാൻ സുരക്ഷിതമായി മൂടുകയും ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്.
  • ഇത്തരം ട്രക്കുകളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്.
  • രാത്രിയിൽ ട്രക്ക് നിർത്തുമ്പോൾ ഡ്രൈവർമാർ വാഹനത്തിന് പിറകിൽ മതിയായ അകലത്തിൽ ഒരു ത്രികോണ മുന്നറിയിപ്പ് ചിഹ്നമോ, റിഫ്ലക്ടറോ നിർബന്ധമായും സ്ഥാപിക്കേണ്ടതാണ്.
  • ലോഡുകളുമായി ബന്ധപ്പെട്ട അനുവദനീയമായ അളവുകളും ഭാര പരിധികളും കർശനമായി പാലിക്കണം.