COVID-19: യു എ ഇയിൽ 7 പേർ മരിച്ചു; 532 പേർക്ക് കൂടി രോഗബാധ

GCC News

യു എ ഇയിൽ 532 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 9813 ആയി.

കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 71 പേരാണ് യു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.

ഇന്ന് 127 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ യു എ ഇയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 1887 ആയി.