ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. 2026 സെപ്റ്റംബർ 25-ന് ന്യൂയോർക്കിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
Great to meet my friend FM @badralbusaidi of Oman. Appreciate his update on the Gulf.
— Dr. S. Jaishankar (@DrSJaishankar) September 25, 2026
🇮🇳 🇴🇲 pic.twitter.com/SynupvXtAr
ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 81-മത് സമ്മേളനത്തിനിടയിലായിരുന്നു ഈ കൂടിക്കാഴ്ച.
സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് തുടർച്ചയായ നയതന്ത്രശ്രമങ്ങളുടെയും പ്രാദേശിക സഹകരണത്തിന്റെയും പ്രാധാന്യം ഒമാൻ, ഇന്ത്യ വിദേശകാര്യമന്ത്രിമാർ ഊന്നിപ്പറഞ്ഞു. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളും, സമുദ്ര സുരക്ഷ, ഊർജ്ജ വിതരണം, വിതരണ ശൃംഖലകൾ തുടങ്ങിയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

