ദേശീയ ചിഹ്നങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു എ ഇ നാഷണൽ മീഡിയ അതോറിറ്റി മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 29-നാണ് യു എ ഇ നാഷണൽ മീഡിയ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
استخدام تقنيات الذكاء الاصطناعي أو غيرها من الوسائل التقنية الحديثة لتوليد صور أو مقاطع فيديو تتضمن الرموز الوطنية أو الشخصيات العامة يتطلب الحصول على موافقة رسمية مسبقة، التزاماً بمعايير المحتوى الإعلامي.#الهيئة_الوطنية_للإعلام
— الهيئة الوطنية للإعلام (@UAENMA) September 29, 2026
Using AI or other modern technologies to… pic.twitter.com/llZxI1ReLw
യു എ ഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ, മറ്റ് ആധുനിക സാങ്കേതികവിദ്യകളോ ഉപയോഗിച്ച് കൊണ്ട് ദേശീയ ചിഹ്നങ്ങളുടെയും, പ്രമുഖ വ്യക്തികളുടെയും ചിത്രങ്ങളോ വീഡിയോകളോ നിർമ്മിക്കുന്നതിന് മുൻകൂട്ടിയുള്ള ഔദ്യോഗിക അനുമതി വേണമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അനുമതിയില്ലാതെ ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും, ഉപയോഗിക്കുന്നതും മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളുടെ ലംഘനമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയുടെ ഭരണസംവിധാനം, ദേശീയ ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ, ദേശീയ സ്വത്വം എന്നിവയെ മാനിക്കണമെന്നും, തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും നിഷ്കർഷിക്കുന്ന നിലവിലെ മാധ്യമ ഉള്ളടക്ക ചട്ടങ്ങൾക്കനുസൃതമായാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് നാഷണൽ മീഡിയ അതോറിറ്റി കൂട്ടിച്ചേർത്തു.
Cover Image: Pixabay.

