രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി. 2026 ഒക്ടോബർ 5-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#الدفاع_المدني : استمرار هطول الأمطار الرعدية على معظم مناطق المملكة حتى يوم السبت المقبل. #الوقاية_أمان https://t.co/LAVJ8rX4JH
— الدفاع المدني السعودي (@SaudiDCD) October 5, 2026
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും 2026 ഒക്ടോബർ 10, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഈ കാലയളവിൽ ജസാൻ, അസീർ, അൽ-ബാഹ മേഖലകളിലും സാമാന്യം ശക്തമായ മഴയ്ക്കും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും, ആലിപ്പഴം പൊഴിയുന്നതിനും, മണൽക്കാറ്റിനും സാധ്യതയുണ്ട്. മദീന, ഹൈൽ, തബൂക്, അൽ-ജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖലകളിലും മഴ ലഭിക്കാനിടയുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും വിട്ടുനിൽക്കാനും, ഇത്തരം മേഖലകളിലെ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും, ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Saudi Press Agency.

