2026 ഒക്ടോബർ 25 മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് സേവനമാരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. 2026 ഒക്ടോബർ 25-നാണ് ദോഹ മെട്രോ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
مستجدات خدمة مترولينك #مترو_الدوحة #مترولينك metrolink Service Update #DohaMetro #metrolink https://t.co/B4SQK8bK9x
— Doha Metro & Lusail Tram (@metrotram_qa) October 25, 2026
ഈ അറിയിപ്പ് പ്രകാരം 2026 ഒക്ടോബർ 25, ഞായറാഴ്ച മുതൽ മെഷൈറെബ് സ്റ്റേഷനിലെ എക്സിറ്റ് 1-ന് തൊട്ടടുത്തുള്ള മെഷൈറെബ് ബസ് സ്റ്റേഷനിൽ നിന്ന് M103 മെട്രോലിങ്ക് ഓരോ 20 മിനിറ്റിലും സർവീസ് നടത്തുന്നതാണ്. അൽ മഅ്മൂറ ഏരിയ 43-ന് സേവനം നൽകുന്ന ഈ മെട്രോലിങ്ക് സർവീസ് അൽ സുദാൻ സ്റ്റേഷനിലൂടെ കടന്നുപോകുന്നതാണ്.
M119 ബസ് റൂട്ട് ഇനി മുതൽ അൽ ഖസ്സാർ സ്റ്റേഷനിലെ എക്സിറ്റ് 1-ൽ നിന്ന് ആരംഭിച്ച് ഉം ലേഖ്ബ മേഖലയിലേക്ക് സർവീസ് നടത്തുന്നതാണ്. ഓരോ 45 മിനിറ്റിലും ഈ ബസ് ലഭ്യമായിരിക്കും.

