ഒമാൻ: പ്രവാസികൾക്കായുള്ള COVID-19 പരിശോധനാ കേന്ദ്രം മാബേലയിൽ ആരംഭിച്ചു

GCC News

പ്രവാസികളുടെ ഇടയിൽ COVID-19 പരിശോധനകൾ നടത്തുന്നതിനുള്ള പ്രത്യേക ക്ലിനിക്ക്, മാബേല ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റിൽ ആരോഗ്യ മന്ത്രാലയം ആരംഭിച്ചിട്ടുള്ള അഞ്ചാമത്തെ COVID-19 പരിശോധനാ കേന്ദ്രമാണിത്.

വെള്ളിയാഴ്ചകൾ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രവാസികൾക്ക് പരിശോധനകൾക്ക് വിധേയരാകാവുന്നതാണ്.

പനി, ജലദോഷം മുതലായ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ചികിത്സകൾക്കായും, ആവശ്യമെങ്കിൽ COVID-19 പരിശോധനകൾക്കായും ഈ കേന്ദ്രം സന്ദർശിക്കാവുന്നതാണ്. പ്രവാസികൾക്ക് ഇവിടെ നിന്ന് സൗജന്യമായി COVID-19 പരിശോധനകൾ ചെയ്യാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മാബേലയിലെ COVID-19 പരിശോധനാ കേന്ദ്രത്തിന്റെ വിലാസം:

Mabela Industrial Area,
Way number 7749,
Ministry of Heritage and Culture Compound, South Mabela