പ്രവാസി ക്ഷേമനിധി; പിഴ ഒഴിവാക്കി

Notifications

പല പ്രവാസികളും കാത്തിരിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുക. പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങൾ ആയി ഒരു വർഷം അംശാദായം അടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് 15% പിഴ അടക്കണമെന്നാണ് വ്യവസ്ഥ.

എന്നാൽ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇന്ന് ( 22.5. 2020) മുതൽ ആറ് മാസക്കാലയളവിൽ ഒറ്റത്തവണയായി കുടിശ്ശിക അടക്കുന്നവർക്ക് പിഴ ഒഴിവാക്കി നൽകുന്നതിനായി ഉത്തരവ് ഇറങ്ങി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി