ഒമാനിൽ 576 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 576 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 2-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 12799 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 367 പേർ വിദേശികളും, 209 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 2812 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 59 പേരാണ് ഒമാനിൽ COVID-19 മൂലം മരിച്ചത്.