വന്ദേ ഭാരത് മിഷന്‍: കുവൈറ്റിൽ നിന്ന് 12 വിമാന സർവീസുകൾ കൂടി; കേരളത്തിലേക്ക് മൂന്ന് സര്‍വീസുകള്‍

GCC News

കുവൈത്ത്‌സിറ്റി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് പ്രത്യേക വിമാന സര്‍വീസുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 9 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായിട്ടാണ് ഇന്ത്യയിലേക്ക് കൂടുതൽ സര്‍വീസുകൾ ഏർപെടുത്തിയിട്ടുള്ളത്. ഇതില്‍ 9, 12 തീയ്യതികളിലായി കോഴിക്കോട്ടേക്കും, 14-ന് കൊച്ചിയിലേക്കുമാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.

മൊത്തം 12 വിമാനസര്‍വീസുകള്‍ ആണ് ആണ് ഈ ഘട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്നത് .കേരളത്തിലേക്ക് കൂടാതെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ലക്‌നൗ, ജയ്പൂര്‍, അമൃത്‌സര്‍,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഇതില്‍ ജയ്പൂരിലേക്ക് മാത്രം രണ്ട് സര്‍വീസുകളും മറ്റു എല്ലാ ഇടങ്ങളിലേക്കും ഓരോ സര്‍വീസുമാണ് നടത്തുന്നത്.

ഇതുവരെ 10 വിമാന സര്‍വീസുകളാണ് കുവൈറ്റിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തിയത്.

ജൂൺ 9 മുതല്‍ 18 വരെയുള്ള ദിവസങ്ങളിൽ കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ:

Sl NoDate/ Time
of Departure
FromToFlight No
16/9/2020 14:00KuwaitKozhikodeIX1396
26/10/2020 15:35KuwaitAmritsarIX1174
36/11/2020 10:35KuwaitHyderabadIX1214
46/11/2020 13:35KuwaitJaipurIX1174
56/12/2020 15:40KuwaitKozhikodeIX1396
66/13/2020 11:05KuwaitMumbaiIX1254
76/13/2020 13:20KuwaitDelhiIX1118
86/14/2020 11:30KuwaitKochiIX1496
96/15/2020 13:25KuwaitJaipurIX1174
106/16/2020 14:20KuwaitBengaluruIX1894
116/17/2020 12:05KuwaitLucknowIX1174
126/18/2020 13:45KuwaitChennaiIX1694