ഒമാനിൽ 866 പേർക്ക് കൂടി COVID-19; 3 മരണം

Breaking

ഒമാനിൽ 866 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 16882 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 547 പേർ വിദേശികളും, 319 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 3451 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലിരുന്ന 3 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 75 ആയിട്ടുണ്ട്.