ഇന്ന് രുചിക്കൂട്ടിലൂടെ നമ്മൾ തയ്യാറാക്കുന്നത് സ്വാദിഷ്ടമായ ഒരു പാനീയമാണ്. പച്ചമാങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ജ്യൂസ്. മധുരവും, പുളിയും, ചെറിയ എരിവും എല്ലാമുള്ള കൊതിപ്പിക്കുന്ന ഒരു ജ്യൂസാണിത്.
പച്ചമാങ്ങാ ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ:
പച്ചമാങ്ങ – 1
ചെറിയ കഷ്ണം ഇഞ്ചി
പച്ചമുളക് – 1
പഞ്ചസാര – 5 ടേബിൾ സ്പൂൺ
ഐസ് വാട്ടർ – 2 കപ്പ്
പച്ചമാങ്ങാ ജ്യൂസ് തയ്യാറാക്കുന്ന വിധം:
- പച്ചമാങ്ങ വൃത്തിയായി കഴുകി, തൊലികളഞ്ഞ ശേഷം ചെറുതായി കഷ്ണങ്ങളാക്കുക.
- മിക്സിയുടെ ജാറിൽ പച്ചമാങ്ങാ കഷ്ണങ്ങളോടൊപ്പം ഇഞ്ചി, പച്ചമുളക്, അല്പം വെള്ളം എന്നിവ ചേർത്ത് അടിക്കുക.
- ഇതിലേക്ക് വെള്ളവും, പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക.
- തുടർന്ന് അരിപ്പയിൽ അരിച്ചെടുത്ത് ഗ്ലാസ്സുകളിലേയ്ക്ക് പകർന്നെടുക്കാം.
ഈസി ആൻഡ് ടേസ്റ്റി ഗ്രീൻ മംഗോ ജ്യൂസ് റെഡി!
NB: ജ്യൂസിന് നല്ല തണുപ്പ് ആവശ്യമുള്ളവർ വെള്ളത്തോടൊപ്പം ഐസ് ക്യൂബ്സ് ചേർത്ത് അടിച്ചെടുക്കുക. അതു പോലെ ജൂസിലേക്ക് എല്ലാം കൂടി അടിക്കുന്ന സന്ദർഭത്തിൽ ഒരു നുള്ള് ഉപ്പ് കൂടി ചേർത്താൽ കൂടുതൽ രുചിയുണ്ടായിരിക്കും.
തയ്യാറാക്കിയത് : ഫറഹ് റൗഫ്, അബുദാബി (ഫറൂസ് കിച്ചൺ)