പ്രവാസികൾക്കായി ജൂൺ 19 മുതൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 45 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള ഈ പ്രത്യേക സർവീസുകളിൽ 44 വിമാനങ്ങൾ കേരളത്തിലേക്കാണ് ഏർപെടുത്തിയിട്ടുള്ളത്. ജൂൺ 19 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുക.
കേരളത്തിലേക്ക് പുറമെ, ഭുവനേശ്വറിലേക്കാണ് വിമാന സർവീസ് ഏർപെടുത്തിയിട്ടുള്ളത്. കേരളത്തിലേക്കുള്ള 44 സർവീസുകളിൽ 16 എണ്ണം കോഴിക്കോട്ടേക്കും, 13 എണ്ണം കൊച്ചിയിലേക്കും, 11 എണ്ണം തിരുവനന്തപുരത്തേക്കും, 4 എണ്ണം കണ്ണൂർക്കുമാണ് പ്രവാസികളുമായി മടങ്ങുക. ദുബായിൽ നിന്ന് 26 സർവീസുകളും, അബുദാബിയിൽ നിന്ന് 19 സർവീസുകളുമാണ് ഏർപെടുത്തിയിരിക്കുന്നത്.
ജൂൺ 19 മുതൽ ജൂൺ 30 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:
| Sl No | From | To | Date, Time of Departure | Flight No |
|---|---|---|---|---|
| 1 | Dubai | Bhubaneshwar | 19-Jun-20 15:00 | AI 1971 |
| 2 | Dubai | Kozhikode | 20-Jun-20 11:25 | IX 1344 |
| 3 | Abu Dhabi | Kannur | 20-Jun-20 11:30 | IX 1716 |
| 4 | Dubai | Trivandrum | 20-Jun-20 14:20 | IX 1540 |
| 5 | Abu Dhabi | Kozhikode | 20-Jun-20 15:30 | IX 1348 |
| 6 | Abu Dhabi | Trivandrum | 21-Jun-20 14:00 | IX 1538 |
| 7 | Dubai | Kochi | 21-Jun-20 14:40 | IX 1434 |
| 8 | Dubai | Kozhikode | 21-Jun-20 16:45 | IX 1344 |
| 9 | Dubai | Kannur | 21-Jun-20 18:00 | IX 1716 |
| 10 | Dubai | Kochi | 22-Jun-20 10:50 | IX 1434 |
| 11 | Dubai | Kochi | 22-Jun-20 15:25 | IX 1434 |
| 12 | Dubai | Trivandrum | 22-Jun-20 17:15 | IX 1540 |
| 13 | Abu Dhabi | Kozhikode | 22-Jun-20 19:40 | IX 1348 |
| 14 | Dubai | Kochi | 23-Jun-20 10:25 | IX 1434 |
| 15 | Dubai | Trivandrum | 23-Jun-20 13:25 | IX 1540 |
| 16 | Abu Dhabi | Kozhikode | 23-Jun-20 16:30 | IX 1348 |
| 17 | Abu Dhabi | Kochi | 23-Jun-20 20:30 | IX 1452 |
| 18 | Abu Dhabi | Kochi | 24-Jun-20 11:00 | IX 1452 |
| 19 | Dubai | Kannur | 24-Jun-20 11:25 | IX 1344 |
| 20 | Dubai | Trivandrum | 24-Jun-20 14:20 | IX 1540 |
| 21 | Abu Dhabi | Kozhikode | 24-Jun-20 15:00 | IX 1348 |
| 22 | Abu Dhabi | Trivandrum | 25-Jun-20 11:50 | IX 1538 |
| 23 | Dubai | Kochi | 25-Jun-20 14:40 | IX 1434 |
| 24 | Abu Dhabi | Kannur | 25-Jun-20 15:50 | IX 1716 |
| 25 | Dubai | Kozhikode | 25-Jun-20 16:45 | IX 1344 |
| 26 | Dubai | Kozhikode | 26-Jun-20 10:25 | IX 1344 |
| 27 | Abu Dhabi | Kozhikode | 26-Jun-20 12:40 | IX 1348 |
| 28 | Dubai | Trivandrum | 26-Jun-20 13:25 | IX 1540 |
| 29 | Abu Dhabi | Kochi | 26-Jun-20 15:40 | IX 1452 |
| 30 | Dubai | Kochi | 27-Jun-20 10:50 | IX 1434 |
| 31 | Dubai | Kozhikode | 27-Jun-20 15:25 | IX 1344 |
| 32 | Dubai | Trivandrum | 27-Jun-20 17:40 | IX 1540 |
| 33 | Abu Dhabi | Kozhikode | 27-Jun-20 18:40 | IX 1348 |
| 34 | Dubai | Kozhikode | 28-Jun-20 10:25 | IX 1344 |
| 35 | Dubai | Trivandrum | 28-Jun-20 13:25 | IX 1540 |
| 36 | Abu Dhabi | Kozhikode | 28-Jun-20 13:30 | IX 1348 |
| 37 | Abu Dhabi | Kochi | 28-Jun-20 17:30 | IX 1452 |
| 38 | Abu Dhabi | Kozhikode | 29-Jun-20 11:45 | IX 1348 |
| 39 | Dubai | Trivandrum | 29-Jun-20 13:25 | IX 1540 |
| 40 | Dubai | Kozhikode | 29-Jun-20 15:25 | IX 1344 |
| 41 | Abu Dhabi | Kochi | 29-Jun-20 15:45 | IX 1452 |
| 42 | Abu Dhabi | Kochi | 30-Jun-20 12:30 | IX 1452 |
| 43 | Dubai | Trivandrum | 30-Jun-20 14:20 | IX 1540 |
| 44 | Dubai | Kochi | 30-Jun-20 15:20 | IX 1434 |
| 45 | Abu Dhabi | Kozhikode | 30-Jun-20 16:30 | IX 1348 |
ഇവ കൂടാതെ ഗോ എയർ ഒരു സർവീസും (ഗുജറാത്ത്), ഇൻഡിഗോ 10 സർവീസുകളും (ഗയ, മുംബൈ,നാഗ്പുർ, ഡൽഹി, കൊൽക്കത്ത, ഭുവനേശ്വർ, വിശാഖപട്ടണം) ഇതേ കാലയളവിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നുണ്ട്.

