കുവൈറ്റിൽ 514 പേർക്ക് COVID-19; 4 മരണം

Breaking

കുവൈറ്റിൽ 514 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 13-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 35466 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 63 പേർ ഇന്ത്യക്കാരാണ്.

834 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 25882 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9295 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 176 പേരുടെ നില ഗുരുതരമായി തുടരുന്നു.

COVID-19 ബാധയെത്തുടർന്ന് 4 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 289 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.