ബഹ്‌റൈൻ: സന്ദർശക വിസ കാലാവധി 3 മാസം കൂടി നീട്ടി നൽകി

GCC News

സാധുത അവസാനിച്ചതും, അല്ലാത്തതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്
(NPRA) അറിയിച്ചു. ജൂലൈ 21, 2020 മുതൽ ഒക്ടോബർ 21, 2020 വരെയുള്ള കാലയളവിലേക്കാണ് സന്ദർശക വിസകളുടെ കാലാവധി നീട്ടി നൽകുന്നത്.

സന്ദർശക വിസകൾ മൂന്നു മാസത്തേക്ക് കൂടി (ജൂലൈ 21 മുതൽ ഒക്ടോബർ 21 വരെ) നീട്ടുന്നതിനുള്ള നടപടികൾ അധികൃതർ സ്വയമേവ സ്വീകരിക്കുന്നതാണ്. ഇതിനായി സന്ദർശകർ പ്രത്യേകം അപേക്ഷകൾ നൽകേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 21-നു ശേഷവും ബഹ്‌റൈനിൽ തുടരാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക്, ഇതിനായുള്ള അപേക്ഷ ഇ-വിസ പോർട്ടലിലൂടെ നൽകാവുന്നതാണ്.

കൊറോണ വൈറസ് സാഹചര്യത്തിൽ യാത്രകൾ തടസപ്പെട്ടവർക്ക് സഹായം നൽകുന്നതിന്റെ ഭാഗമായാണ് NPRA ഈ തീരുമാനം എടുത്തിട്ടുള്ളത്.