അബുദാബി: ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 ഗ്രീൻ പട്ടികയിൽപ്പെടുത്തി; ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കും

featured GCC News

ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു. ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് COVID-19 PCR പരിശോധനകൾക്ക് ശേഷം എമിറേറ്റിലെത്തുന്ന വിദേശ യാത്രികർക്ക് എമിറേറ്റിലെ ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകിയിട്ടുണ്ട്.

ഇതോടെ ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് 10 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

  • യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
  • അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ, യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.)

അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:

  • Brunei
  • China
  • Hong Kong (SAR)
  • Isle of Man
  • Kuwait
  • Macao (SAR)
  • Mauritius
  • Mongolia
  • New Caledonia
  • New Zealand
  • Oman
  • Qatar
  • Sao Tome and Principe
  • Saudi Arabia
  • St. Kitts and Nevis
  • Taipei
  • Thailand

2021 ജനുവരി 9-നാണ് ഈ പട്ടിക പുതുക്കിയത്. ഗ്രീൻ രാജ്യങ്ങളുടെ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.