റമദാൻ: അബുദാബിയിൽ പുതുക്കിയ ടോൾ സമയങ്ങൾ പ്രഖ്യാപിച്ചു

featured UAE

ഈ വർഷത്തെ റമദാനിൽ നടപ്പിലാക്കുന്ന പുതുക്കിയ ഡാർബ് ടോൾ സമയക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് പുറത്തിറക്കി. 2022 ഏപ്രിൽ 1-നാണ് ITC ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം റമദാനിൽ താഴെ പറയുന്ന സമയങ്ങളിലാണ് ഡാർബ് ടോൾ ഏർപ്പെടുത്തുന്നത്:

  • രാവിലെ – 8 മുതൽ 10 വരെ.
  • വൈകീട്ട് – 2 മുതൽ 4 വരെ.

വെള്ളിയാഴ്ചകളിൽ ടോൾ ഒഴിവാക്കുന്നതാണ്. പൊതു പാർക്കിംഗ് ഇടങ്ങളുടെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുമെന്നും ITC അറിയിച്ചിട്ടുണ്ട്.

റമദാനിലെ പൊതു ഗതാഗതത്തിനുള്ള ബസുകളുടെ സമയക്രമം:

അബുദാബി സിറ്റി ബസുകൾ രാവിലെ 5 മുതൽ രാത്രി 1 മണിവരെ പ്രവർത്തിക്കുന്നതാണ്. അബുദാബി സബർബ് ബസുകൾ രാവിലെ 5 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്നതാണ്. 22, 54, 65, 67, 101, 110, A1, A2 എന്നീ റൂട്ടുകളിൽ 24 മണിക്കൂറും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.

അൽ ഐൻ സിറ്റി ബസ് സർവീസുകൾ രാവിലെ 6 മുതൽ രാത്രി 12 വരെയായിരിക്കും.

അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴിലും, അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴിലും പ്രവർത്തിക്കുന്ന ITC-യുടെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ താഴെ പറയുന്ന സമയക്രമം പാലിക്കുന്നതാണ്:

  • തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2:30 വരെ.
  • വെള്ളിയാഴ്ച – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ.