അബുദാബിയിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ഏപ്രിൽ 16-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം. ഈ അറിയിപ്പ് പ്രകാരം, അബുദാബിയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, ഓഫീസുകളിലും ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്.
എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും ഏപ്രിൽ 17-ന് വിദൂര അധ്യയനം ഏർപ്പെടുത്തുന്നതാണ്.