അബുദാബി ബാജ ചാലഞ്ച് മൂന്നാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

featured GCC News

അബുദാബി ബാജ ചാലഞ്ച് മൂന്നാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി. 2025 സെപ്റ്റംബർ 17-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം നാല് ഘട്ടങ്ങളിലായാണ് അബുദാബി ബാജ ചാലഞ്ച് മൂന്നാം സീസൺ നടത്തുന്നത്. 2025 ഒക്ടോബർ 25 മുതൽ 2026 ഏപ്രിൽ 4 വരെയാണിത്.

എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷനുമായി (EMSO) ചേർന്ന് സംയുക്തമായാണ് അബുദാബി സ്പോർട്സ് കൗൺസിൽ ഈ റേസ് സംഘടിപ്പിക്കുന്നത്. അബുദാബിയിൽ വെച്ചാണ് ഈ നാല് റൗണ്ട് റേസുകളും നടത്തുന്നത്.

താഴെ പറയുന്ന തീയതികളിലാണ് അബുദാബി ബാജ ചാലഞ്ച് മൂന്നാം സീസൺ സംഘടിപ്പിക്കുന്നത്:

  • റൌണ്ട് 1 – 2025 ഒക്ടോബർ 25-ന് അൽ ഐനിലെ സ്വെയിഹാൻ ഡ്യൂൺസിൽ വെച്ച്.
  • റൌണ്ട് 2 – 2025 ഡിസംബർ 13-ന് അൽ ദഫ്‌റയിൽ വെച്ച്.
  • റൌണ്ട് 3 – 2026 ജനുവരി 24-ന് അൽ ഐനിൽ വെച്ച്.
  • റൌണ്ട് 4 – 2026 ഏപ്രിൽ 4-ന് അൽ ഐനിൽ വെച്ച്.