2025 ഡിസംബർ 1 മുതൽ ഏതാനം പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. 2025 നവംബർ 21-നാണ് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
As part of the Integrated Transport Centre (Abu Dhabi Mobility) efforts to enhance road safety, the truck movement ban will be activated starting 1 December on Sheikh Maktoum Bin Rashid Road (E11) and Al Raha Beach Road (E10) … pic.twitter.com/fiGD6V08un
— أبوظبي للتنقل | AD Mobility (@ad_mobility) November 21, 2025
ഡിസംബർ 1 മുതൽ താഴെ പറയുന്ന പ്രധാന റോഡുകളിലാണ് ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്:
- ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11).
- അൽ റാഹ ബീച്ച് റോഡ് (E10).
വലിയ വാഹനങ്ങൾക്ക് അൽ ഫയാഹ് -സീഹ് ശുഐബ് റോഡ് (E75), അൽ ഹഫാർ റോഡ് എന്നിവ പകരമായി ഉപയോഗിക്കാവുന്നതാണ്. റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഇതിന് പുറമെ മുസഫ മേഖലയിലെ അൽ റൗദ റോഡിൽ (E30) ബ്രിഡ്ജ് കോംപ്ലക്സ് മുതൽ ട്രക്ക് ബ്രിഡ്ജ് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Cover Image: AD Mobility.

