എമിറേറ്റിൽ ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അറിയിച്ചു. 2025 നവംബർ 13-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
تحت إشراف مجلس الأنظمة الذكية ذاتية الحركة، وبالتنسيق مع مختبر التشريعات في الأمانة العامة لمجلس الوزراء، مركز النقل المتكامل (أبوظبي للتنقل) يعلن بدء التشغيل التجاري للمركبات ذاتية القيادة بالكامل في أبوظبي. pic.twitter.com/sOBjCt54RT
— مكتب أبوظبي الإعلامي (@ADMediaOffice) November 13, 2025
ഇതോടെ പൂർണ്ണമായും സ്വയം ഓടുന്ന ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം പ്രവർത്തികമാക്കുന്ന പശ്ചിമേഷ്യൻ, നോർത്ത് ആഫ്രിക്കൻ മേഖലകളിലെ ആദ്യത്തെ നഗരമായി അബുദാബി മാറി.
അബുദാബി ഓട്ടോണമസ് വീക്കിന്റെ ഭാഗമായി നടന്ന DRIFTx 2025-ൽ വെച്ചാണ് ITC അധികൃതർ ഇക്കാര്യം അറിയിച്ചത്. അബുദാബിയിൽ ഇത്തരം വാഹനങ്ങളുടെ ലെവൽ 4 പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
ഈ ഘട്ടത്തിൽ വിറൈഡ്, ഓട്ടോഗോ-K2 എന്നീ രണ്ട് കമ്പനികൾക്കാണ് ITC ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനുള്ള പെർമിറ്റുകൾ അനുവദിച്ചിരിക്കുന്നത്. യൂബർ, തവസ്സുൽ ട്രാൻസ്‌പോർട് എന്നിവരുമായി സഹകരിച്ചാണ് വിറൈഡ് പ്രവർത്തിക്കുന്നത്. അപ്പോളോ ഗോ-ബൈഡു എന്നിവരുമായി ചേർന്നാണ് ഓട്ടോഗോ-K2 ഇത്തരം വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ നൽകുന്നത്.
Cover Image: Abu Dhabi Media Office.

