സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ നിലവിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അവലോകനം ചെയ്തു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ പൈതൃകം കാത്ത് സൂക്ഷിക്കുന്നതിൽ യു എ ഇ പുലർത്തുന്ന പ്രാധാന്യം അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു.
സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ നടന്നു വരുന്ന സായിദ് നാഷണൽ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി എന്നിവയുടെ അവസാന ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി യു എ ഇ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ നടക്കുന്ന ഈ നിർമ്മാണപ്രവർത്തനങ്ങൾ 2025 അവസാനത്തോടെ പൂർത്തിയാകുന്നതാണ്. സായിദ് നാഷണൽ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി ഡിജിറ്റൽ ആർട്സ് മ്യൂസിയം എന്നിവ അദ്ദേഹം സന്ദർശിച്ചു.
ആഗോള സംസ്കാരങ്ങളും, നാഗരികതകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൽ യു എ ഇ പുലർത്തുന്ന പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു എ ഇ സ്ഥാപക പിതാവിന്റെ ദർശനങ്ങൾക്ക് അടിവരയിടുന്നതാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലെ ഓരോ സാംസ്കാരിക സ്ഥാപനങ്ങളും, മ്യൂസിയങ്ങളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Image: Abu Dhabi Media Office.