തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് അബുദാബി കസ്റ്റംസ് മുന്നറിയിപ്പ് നൽകി

featured UAE

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് അബുദാബി കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 10-നാണ് അബുദാബി കസ്റ്റംസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

അബുദാബി കസ്റ്റംസിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിലുള്ള വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ ഷിപ്പ്മെന്റ്, ഡെലിവറി എന്നിവയുമായി ബന്ധപ്പെട്ട് സ്വകാര്യ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന രൂപത്തിലാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നതിനും, സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകൾ തുറക്കുന്നതിനും ആവശ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, അവയിൽ അടങ്ങിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അബുദാബി കസ്റ്റംസ് നിർദ്ദേശിച്ചിട്ടുണ്ട്.