സിർ ബനി യാസ് ഐലൻഡ് സന്ദർശക കേന്ദ്രം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഉദ്ഘാടനം ചെയ്തു. 2023 നവംബർ 14-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
സന്ദർശകർക്ക് യു എ ഇയുടെ സാംസ്കാരിക പൈതൃകം, ചരിത്രം എന്നിവ അടുത്തറിയുന്നതിന് ഈ വിസിറ്റർ സെന്റർ അവസരമൊരുക്കുന്നു. ഇതോടൊപ്പം സിർ ബനി യാസ് ഐലൻഡിന്റെ പ്രാദേശിക ചരിത്രം മനസ്സിലാക്കുന്നതിനും ഈ സന്ദർശക കേന്ദ്രം സഹായകമാണ്.
ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ള ഇന്ററാക്ടിവ് സംവിധാനങ്ങളിലൂടെ സന്ദർശകർക്ക് മുൻപിൽ ഈ മേഖലയുടെ ചരിത്രം അനാവരണം ചെയ്യപ്പെടുന്നതാണ്. ഈ ദ്വീപിലെ വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഈ കേന്ദ്രം താഴെ പറയുന്ന സമയക്രമം പാലിച്ചാണ് പ്രവർത്തിക്കുന്നത്:
- ഞായർ മുതൽ വ്യാഴം വരെ – രാവിലെ 10 മുതൽ വൈകീട്ട് 6 മണിവരെ.
- വെള്ളിയാഴ്ച്ച – ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 6 മണിവരെ.
ഈ സന്ദർശക കേന്ദ്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Cover Image: Abu Dhabi Media Office.