പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

featured GCC News

സൗരയൂഥത്തിൻ്റെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. 2024 ഓഗസ്റ്റ് 19-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഒരു ടീം അംഗമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

ടെക്സാസിലെ ഹാർഡിൻ-സിമ്മൺസ് യൂണിവേഴ്‌സിറ്റി, പാൻ-സ്റ്റാർസ് ടെലിസ്‌കോപ്പ്, കാറ്റലീന സ്‌കൈ സർവേ പ്രോജക്റ്റ് തുടങ്ങിയ അന്താരാഷ്ട്ര പങ്കാളികളുടെ സഹകരണത്തോടെ നാസ പിന്തുണയുള്ള ഒരു പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ പ്രസിഡൻ്റ് ഖൽഫാൻ ബിൻ സുൽത്താൻ അൽ നുഐമി വെളിപ്പെടുത്തി.

Source: WAM.

ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയുടെ ‘Pan-STARRS 2’ ടെലിസ്‌കോപ്പ് പകർത്തിയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ഡയറക്ടർ മുഹമ്മദ് ഷൗക്കത് ഒദേഹ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

ഈ ഛിന്നഗ്രഹത്തിന് താത്കാലികമായി ‘2022 UY56’ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഈ ഛിന്നഗ്രഹത്തിൻ്റെ കൃത്യമായ ഭ്രമണപഥം നിർണ്ണയിക്കാൻ വിപുലമായ നിരീക്ഷണങ്ങൾ നടത്തുന്നതുവരെ ഈ പേര് തുടരുന്നതാണ്. ഇതിന് ശേഷം ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഈ ഛിന്നഗ്രഹത്തിന് ഔദ്യോഗികമായി ഒരു പേര് നൽകുന്നതാണ്.