അബുദാബി: ടാക്സി സേവനങ്ങൾ നൽകുന്നതിനായി ITC ടെസ്‌ല ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നു

GCC News

എമിറേറ്റിൽ ടാക്സി സേവനങ്ങൾ നൽകുന്നതിനായി ഏതാനം ടെസ്‌ല ഇലക്ട്രിക് കാറുകൾ ഉപയോഗപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ട് സെന്റർ (ITC) അറിയിച്ചു. 2023 മാർച്ച് 9-നാണ് ITC ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ പൊതുഗതാഗത മേഖലയിൽ സുസ്ഥിരതയിലൂന്നിയുള്ള സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അറേബ്യ ടാക്സി ട്രാൻസ്‌പോർട്ടേഷനുമായി ചേർന്നാണ് ITC അബുദാബിയിലെ ടാക്സി സേവനമേഖലയിൽ ഈ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വ്യൂഹം എത്തിക്കുന്നത്.

അബുദാബിയുടെ സുസ്ഥിര വികസന നയങ്ങൾ കൈവരിക്കുന്നതിന് പിന്തുണ നൽകുന്നതിനും, എമിറേറ്റിൽ സുസ്ഥിരവും, സംയോജിതവുമായ ഒരു പൊതുഗതാഗത സാഹചര്യം രൂപീകരിക്കുന്നതും ലക്ഷ്യമിട്ടാണ് ITC ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്.

WAM.